Advertisement

പാലക്കാട് വിക്ടോറിയ കോളജ് ഏറ്റുമുട്ടൽ; വിശദീകരണവുമായി എസ്എഫ്‌ഐ

March 30, 2023
Google News 2 minutes Read
Palakkad govt Victoria college conflict SFI

പാലക്കാട് വിക്ടോറിയ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ. ഹോസ്റ്റലിലെ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്ക് എതിരായി നടത്തുന്ന കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് എസ്എഫ്ഐ പറഞ്ഞു. ( Palakkad govt Victoria college conflict SFI )

ഒരു വിഭാഗം വിദ്യാർത്ഥികൾ എംഡിഎംഎ അടക്കമുളള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്. ഇത് ചോദ്യം ചെയ്ത എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ അടക്കം മദ്യ ലഹരിയിൽ കയ്യേറ്റം ചെയ്തുവെന്ന് എസ്എഫ്‌ഐ പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകരെ കളളക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചതായും എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിപിൻ ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു.

Story Highlights: Palakkad govt Victoria college conflict SFI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here