“സഞ്ജു സാംസൺ ഓരോ വർഷവും താരമായും നേതാവായും വളരുന്നു”; ജോ റൂട്ട്

സഞ്ജു സാംസൺ ഓരോ വർഷവും ഒരു താരമായും നേതാവായും വളരുന്നതായി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് താരം ജോ റൂട്ട്. സഞ്ജു സാംസണിനെ കളിക്കളത്തിലെ പ്രകടനത്തെ താൻ എന്നും ആസ്വദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വർഷവും സഞ്ജു ഒരു താരമെന്ന നിലയിലും ഒരു നേതാവെന്ന നിലയിലും കൂടുതൽ വളരുന്നു എന്ന് അദ്ദേഹം പറഞ്ഞു. Sanju Samson growing as a player and leader says Joe Root
രാജസ്ഥാൻ റോയൽസിനെ കഴിഞ്ഞ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിലേക്ക് എത്തിക്കാൻ സഞ്ജുവിന്റെ നേതൃത്വ മികവ് വളരെയധികം നിർണായകമായിട്ടുണ്ട്. 2008 ൽ ആദ്യ സീസണിൽ ജേതാക്കളായ ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിലേക്ക് കടക്കുന്നത്. എന്നാൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴ് വിക്കറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു.
തന്റെ സഹതാരങ്ങളായ രവിചന്ദ്രൻ അശ്വിനെയും യുവ താരം റിയാൻ പരാഗിനെയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. രവിചന്ദ്രൻ അശ്വിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അശ്വിനിൽ നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ ചെറിയ പ്രായത്തിലും പക്വതയോടെ കളിക്കുന്ന താരമാണ് റിയാൻ പരാഗ് എന്ന് ജോർ റൂട്ട് കൂട്ടിച്ചേർത്തു. ഈ സീസണിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് ജോ റൂട്ടിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
Read Also: കീലേരി അച്ചുവായി യുസ്‌വേന്ദ്ര ചഹാൽ; സഞ്ജു സാംസൺ പങ്കുവെച്ച വൈറലാകുന്ന വീഡിയോ കാണാം
ഏപ്രിൽ 2ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. സൺറൈസേഴ്‌സ് ഹൈദെരാബാദാണ് എതിരാളികൾ.
Story Highlights: Sanju Samson growing as a player and leader says Joe Root
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here