കീലേരി അച്ചുവായി യുസ്‌വേന്ദ്ര ചഹാൽ; സഞ്ജു സാംസൺ പങ്കുവെച്ച വൈറലാകുന്ന വീഡിയോ കാണാം

മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന കീലേരി അച്ചുവായി ഇന്ത്യൻ ക്രിക്കറ് താരം യുസ്‌വേന്ദ്ര ചഹാൽ. ജയറാമും ശ്രീനിവാസനെയും മുഖ്യ വേഷങ്ങളിൽ എത്തിയ 1999ൽ പുറത്തിറങ്ങിയ കൺകെട്ട് എന്ന സിനിമയിലെ രംഗം അവതരിപ്പിച്ചാണ് ചഹാൽ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. സഞ്ജു സാംസൺ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യങ്ങളിൽ വൈറലാകുന്നു. Yuzvendra Chahal as Keeleri Achu Sanju Samson shares the video
സിനിമയിൽ മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചു നവമാധ്യമങ്ങളിൽ ട്രോളർമാരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. യുസിക്ക് മലയാളം പഠിക്കാനുള്ള സമയമായി എന്ന ക്യാപ്ഷനിലാണ് സഞ്ജു വീഡിയോ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
വീഡിയോ കാണാം.
Story Highlights: Yuzvendra Chahal as Keeleri Achu Sanju Samson shares the video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here