സംസ്ഥാനത്ത് നാളെ മുതൽ ഈ വസ്തുക്കൾക്ക് വില കൂടും

സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില വർധിക്കും. ( kerala fuel liquor price hike )
ഫ്ളാറ്റുകൾക്കും അപ്പാർട്ട്്മെന്റുകൾക്കുമുള്ള മുദ്രവില രണ്ട് ശതമാനം വർധിക്കും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനമാണ് വർധന. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും വർധിക്കും. മൈനിംഗ് ആന്റ് ജിയോജളി മേഖലയിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനവും നിലവിൽ വരും.
Read Also: നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം
പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് വില വർധിക്കും. ഒറ്റത്തവണ ഫീസ് വർധിപ്പിച്ചതോടെയാണിത്. പുതിയതായി വാങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ നികുതിയിൽ രണ്ട് ശതമാനമാണ് വർധന. കോർട്ട് ഫീ സ്റ്റാമ്പ് നിരക്കും മാനനഷ്ട കേസ് ഉൾപ്പെടെയുള്ള കേസുകളുടെ കോടതി ഫീസും നാളെ മുതൽ വർധിക്കും.
Story Highlights: kerala fuel liquor price hike