Advertisement

നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം

March 31, 2023
Google News 2 minutes Read
new income tax regime from april 1

നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം നിലവിൽ വരും. സ്വാഭാവിക മാർഗമായി ഓൺലൈനിൽ നാളെ മുതൽ ലഭ്യമാവുക പുതിയ സ്‌കീമാകും. പഴയ സ്‌കീമിൽ തുടരണമെങ്കിൽ അത് പ്രത്യേകം തെരഞ്ഞെടുക്കണം. ( new income tax regime from april 1 )

പുതിയ സ്‌കീം പ്രകാരം 7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും.

Read Also: പുതിയതോ പഴയതോ ? ഏത് ടാക്‌സ് ഘടനയാണ് ലാഭം ? എന്താണ് വ്യത്യാസം ?

പഴയ നികുതിയിൽ ഹോം ലോൺ, എൽഐസി, പിപിഎഫ്, എൻപിഎസ് എന്നിവയ്ക്കെല്ലാം ആദായ നികുതി വകുപ്പിലെ വിവിധ സെക്ഷനുകൾ വഴി ആദായ നികുതി ഇളവിന് അവകാശമുണ്ടായിരുന്നു. എന്നാൽ പുതിയ നികുതി പ്രകാരം ഈ ഇളവുകൾ ബാധകമല്ല. കഴിഞ്ഞ വർഷമാണ് ഈ പുതിയ നികുതി നിലവിൽ വന്നത്. എന്നാൽ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച സ്വീകാര്യത ഇതിന് ലഭിച്ചില്ല. ഈ പുതിയ നയം നിലവിൽ ഉടച്ച് വാർത്തിരിക്കുകയാണ്. പുതിയ സ്‌കീമായിരിക്കും നമ്മുടെയെല്ലാം ഡീഫോൾട്ട് സ്‌കീം. പഴയ നികുതി ഘടന മതിയെങ്കിൽ അത് ഇനി നിങ്ങൾ സ്വമേധയാ തെരഞ്ഞെടുക്കണം.

Story Highlights: new income tax regime from april 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here