കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവച്ചു; രണ്ടുപേര്‍ പിടിയില്‍

മരപ്പട്ടിയെ കൊന്ന് കറിവെച്ചതിന് രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. കൊല്ലം കുന്നത്തൂര്‍ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ്‌കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്.(Two arrested in Kollam for kill and eat civet)
വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മരപ്പട്ടിയെ കൊന്ന് കറിവച്ച നിലയില്‍ കണ്ടെത്തിയത്. പാകം ചെയ്ത് ഇറച്ചി കറിയാക്കിയതും ഉപേക്ഷിച്ച മരപ്പട്ടിയുടെ ശരീര ഭാഗങ്ങളും കൊല്ലാനുപയോഗിച്ച കത്തിയും വനപാലകര്‍ പിടിച്ചെടുത്തു. കൊല്ലം ശാസ്താ നട സ്വദേശികളാണ് രതീഷ് കുമാറും രഞ്ജിത്തും. ജാമ്യമില്ല വകുപ്പു പ്രകാരമാണ് ഇവര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത് എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Story Highlights: Two arrested in Kollam for kill and eat civet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here