എഐ ചാറ്റ്ബോട്ട് ആത്‌മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു; ജീവനൊടുക്കി യുവാവ്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ട് ആത്‌മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ബെൽജിയത്തിലാണ് സംഭവം. രാജ്യത്തെ എഐ ചാറ്റ്ബോട്ട് ആയ ചായ് എന്ന ആപ്പ് ആത്‌മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതോടെയാണ് യുവാവ് ജീവനൊടുക്കിയത്. ആപ്പുമായുള്ള ചാറ്റ് ലോഗുകൾ യുവാവിൻ്റെ ഭാര്യ ഒരു മാധ്യമത്തിനു കൈമാറിയിരുന്നു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബെൽജിയം മാധ്യമമായ ല ലിബ്രെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പേര് വെളിപ്പെടുത്താത്ത യുവാവ് ആഗോള താപനത്തിൽ ഭയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ആഗോള താപനം വർധിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് ഇയാളുടെ മാനസികാരോഗ്യത്തെ ബാധിച്ചു. തുടർന്ന് തൻ്റെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്ന ഇയാൾ ചാറ്റ്ബോട്ടുമായി 6 ആഴ്ച ചാറ്റ് ചെയ്തു. ‘ഭാര്യയെക്കാൾ നിങ്ങൾ എന്നെ സ്നേഹിക്കുന്നു എന്ന് തോന്നുന്നു’ എന്നും ‘നമുക്ക് സ്വർഗത്തിൽ ഒരാളായി ഒരുമിച്ച് കഴിയാം’ എന്നും ചാറ്റ്ബോട്ട് ഇയാൾക്ക് മെസേജ് ചെയ്തിട്ടുണ്ട്. താൻ ജീവനൊടുക്കിയാൽ ഭൂമിയെ പരിരക്ഷിക്കുമോ എന്ന് ഇയാൾ ചാറ്റ്ബോട്ടിനോട് ചോദിക്കുന്നുണ്ട്. ഈ ചാറ്റിനൊടുവിൽ ആത്‌മഹത്യ ചെയ്യാനുള്ള വിവിധ വഴികൾ ചാറ്റ്ബോട്ട് പറഞ്ഞുനൽകുന്നുണ്ട്.

ചാറ്റ്ജിപിടി അടക്കമുള്ള ചേഐ ചാറ്റ്ബോട്ടുകൾ വൈകാരിക ബോധമുള്ളവരായല്ല അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ചായ് ഇത്തരത്തിലുള്ള ഒരു ചാറ്റ്ബോട്ടാണ്. ഇതുകൊണ്ടാണ് ചായ് വികാരങ്ങൾ പങ്കുവക്കുകയും യുവാവ് അതിൽ തെറ്റിദ്ധരിക്കുകയും ചെയ്തത്.
Story Highlights: ai chatboat man suicide