പിണറായി സർക്കാരിന്റെ വാർഷികം; ആഘോഷ പരിപാടികൾക്ക് ഖജനാവില്‍ തൊടരുതെന്ന് കെ.സുധാകരന്‍

രണ്ടാം പിണറായി സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്ക് ഖജനാവില്‍ തൊടരുതെന്ന് കെ സുധാകരന്‍. 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
പിണറായി വിജയനെ സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്നും കെ സുധാകരന്‍ പറഞ്ഞു.
Read Also: വൈക്കത്ത് കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് നീതികേട്; ശശി തരൂർ
സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണം എടുത്തു മാത്രമേ ചെയ്യാവൂ എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Story Highlights: K. Sudhakaran on Anniversary of Pinarayi Government