Advertisement

‘രോഹിത് ശർമയും ജോഫ്ര ആർച്ചറും മാച്ച് ഫിറ്റ്’; ആർസിബിക്കെതിരെ കളിക്കുമെന്ന് പരിശീലകൻ

April 1, 2023
Google News 2 minutes Read
rohit archer fit rcb

രോഹിത് ശർമയും ജോഫ്ര ആർച്ചറും മാച്ച് ഫിറ്റ് ആണെന്ന് മുഖ്യ പരിശീലകൻ മാർക് ബൗച്ചർ. ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഇരുവരും കളിക്കുമെന്ന് ബൗച്ചർ അറിയിച്ചു. അസുഖബാധിതനായതിനെ തുടർന്ന് രോഹിത് ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ താരം പൂർണമായി മാച്ച് ഫിറ്റാണെന്നും ഞായറാഴ്ച കളത്തിലിറങ്ങുമെന്നും ബൗച്ചർ അറിയിച്ചു. (rohit archer fit rcb)

Read Also: മഴ കളിച്ചു; കൊൽക്കത്തയെ 7 റൺസിനു തോല്പിച്ച് പഞ്ചാബ്

“അതെ, രോഹിത് മാച്ച് ഫിറ്റാണ്. അദ്ദേഹം കഴിഞ്ഞ രണ്ട് ദിവസം പരിശീലനം നടത്തി. 100 ശതമാനം തയ്യാറാണ്. ഫോട്ടോഷൂട്ടിൻ്റെ അന്ന് രാവിലെ അദ്ദേഹത്തിന് സുഖമില്ലായിരുന്നു. അതുകൊണ്ടാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കാതിരുന്നത്. ജോഫ്രയും ഫിറ്റാണ്. ഇന്ന് അദ്ദേഹം പരിശീലനം നടത്തിയിരുന്നില്ല. പക്ഷേ, അദ്ദേഹം തയാറാണ്. നാളെ കളിക്കും.”- ബൗച്ചർ പറഞ്ഞു.

പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങൾ ഹോം – എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസൺ കൂടിയാണ് ഈ വർഷത്തേത്.

Read Also: ഡൽഹിക്കെതിരെ ലക്നൗ ബാറ്റ് ചെയ്യും; കെയിൽ മയേഴ്സിനും മുകേഷ് കുമാറിനും അരങ്ങേറ്റം

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സ് വിജയിച്ചു. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 7 റൺസിനാണ് പഞ്ചാബിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 192 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 16 ഓവറിൽ 7 വിക്കട് നഷ്ടപ്പെടുത്തി 146 റൺസ് എടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. 19 പന്തിൽ 35 റൺസെടുത്ത ആന്ദ്രേ റസലാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story Highlights: rohit sharma jofra archer match fit rcb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here