Advertisement

പാർക്കിങ്ങ് നിയമങ്ങൾ ശക്തമാക്കാനൊരുങ്ങി ഷാർജ; നിയമലംഘകർക്ക് പിഴ

April 1, 2023
Google News 2 minutes Read
Image of Sharja Traffic

ഷാർജയിൽ പാർക്കിങ്ങ് നിയമങ്ങൾ ശക്തമാക്കാനൊരുങ്ങി അധികൃതർ. പാർക്കിങ്ങ് ഏരിയയിൽ പണമടയ്ക്കാതെ നിർത്തിയിടുന്ന കാറിനുളളിൽ ഡ്രൈവറുണ്ടെങ്കിലും ഇനി മുതൽ ഫൈൻ ഈടാക്കും. നിയമലംഘകർക്ക് 150 ദിർഹമാണ് പിഴ ചുമത്തുക. Sharjah to toughen up parking regulations

പൊതു പാർക്കിങ്ങ് സ്ഥലങ്ങൾ ഡ്രൈവർമാർ വ്യാപകമായി പണമടയ്ക്കാതെ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അധികൃതരുടെ നടപടി. ഇത്തരം സ്ഥലങ്ങളിൽ ഡ്രൈവർമാർ ഫോണുപയോ​ഗിക്കാനും മറ്റ് കാര്യങ്ങൾക്കായും വണ്ടി നിർത്തിയിടുന്നത് പതിവാണ്. പണമടച്ചുള്ള പാർക്കിങ്‌ ഉപയോഗിക്കുന്നവർ പരമാവധി 10 മിനിറ്റിനുള്ളിൽ നിശ്ചിത നിരക്ക് അടയ്ക്കണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

Read Also: ഷാർജയിലെ ഗോതമ്പുപാടത്തിന്റെ ഒന്നാം ഘട്ടവിളവെടുപ്പ് നടന്നു

ഇത്തരക്കാരെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കുമെന്നും അധികൃതർ അറിയിച്ചു. പണമടയ്ക്കാതെ പാർക്ക് ചെയ്യുന്നവർക്ക് 150 ദിർഹമാണ് പിഴ ഈടാക്കുക. പാർക്കിങ്ങ് ഫീസടച്ച സമയത്തിനും അധികമായി പാർക്കിങ്‌ ഏരിയ ഉപയോഗിച്ചാൽ 100 ദിർഹം പിഴ ഈടാക്കും. അംഗപരിമിതർക്കുള്ള പ്രത്യേക പാർക്കിങ് സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പാർക്കിങ്‌ മീറ്റർ, എസ്.എം.എസ്, ഡിജിറ്റൽ ഷാർജ ആപ്പ് എന്നിവയിലൂടെ ഡ്രൈവർമാർക്ക് പാർക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്.

Story Highlights: Sharjah to toughen up parking regulations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here