Advertisement

പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആർഎൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ

April 2, 2023
Google News 2 minutes Read
ISRO succeeds in landing Reusable Launch Vehicle

പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആർഎൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. കർണാടകയിലെ ചിത്രദുർഗയിൽ നിന്നായിരുന്നു വിക്ഷേപണം. ( ISRO succeeds in landing Reusable Launch Vehicle )

വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിൽ ആർ.എൽ.വി പേടകത്തെ 4.6 കിലോമീറ്റർ ഉയരത്തിലെത്തിച്ചതിനുശേഷം ഭൂമിയിലേക്ക് ഇറക്കിയായിരുന്നു പരീക്ഷണം. ഹെലിക്കോപ്റ്ററിൽ നിന്നു സ്വതന്ത്രമായതിനുശേഷം ആർഎൽവി, സ്വയം സഞ്ചാരദിശയും വേഗതയും നിയന്ത്രിച്ച് ഡി.ആർ.ഡി.ഒയുടെ ടെസ്റ്റ് റേഞ്ചിൽ 7.40 ഓടെ കൃത്യമായി ലാൻഡ് ചെയ്തു. ഐഎസ്ആർഒയും , ഡിആർഡിഒയും സംയുക്തമായാണ് റീയൂസബിൾ ലോഞ്ച് വെഹിക്കിൾ എന്ന, ആർഎൽവി റോക്കറ്റ് വിക്ഷേപിച്ചത്.

റോക്കറ്റ് സ്വയം നിയന്ത്രിത സംവിധാനമാണ് ആർഎൽവി റോക്കറ്റിന്റെ പ്രത്യേകത. ബഹിരാകാശ ദൗത്യത്തിന് സമാനമായ രീതിയിൽ തന്നെയായിരുന്നു റോക്കറ്റിന്റെ വിക്ഷേപണമെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. തദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സാങ്കേതിക വിദ്യയാണ് ആർഎൽവി റോക്കറ്റ് വിക്ഷേപണത്തിനും ഉപയോഗിച്ചത്.പരീക്ഷണത്തിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളും വിജയകരമായി പൂർത്തികരിച്ചതായും ഇസ്‌റോ അറിയിച്ചു. സ്വയം നിയന്ത്രിത സംവിധാനത്തിലൂടെയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ദൗത്യമാണിത്. ഐഎസ്ആർഒയ്ക്ക് ചരിത്രനേട്ടവും.

Story Highlights: ISRO succeeds in landing Reusable Launch Vehicle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here