Advertisement

പ്രതിഷേധത്തിന് കാരണം പട്ടിണി; കെഎസ്ആർടിസിയിൽ നടപടിക്ക് വിധേയായ അഖില ട്വന്റിഫോറിനോട്

April 2, 2023
Google News 3 minutes Read
Images of KSRTC Akhila protesting and copy of transfer order

കെഎസ്ആർടിസി ബസിൽ നടത്തിയ പ്രതിഷേധത്തിന് കാരണം പട്ടിണിയാണെന്ന് നടപടി നേരിട്ട വനിത കണ്ടക്ടർ അഖില എസ് നായർ ട്വന്റിഫോറിനോട്. ഇന്നലെയാണ് കോട്ടയം വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖിലയെ സ്ഥലം മാറിയുള്ള ഉത്തരവ് കോർപറേഷൻ പുറത്തു വിടുന്നത്. സർക്കാരിനെയും കോർപറേഷനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അഖില പ്രതിഷേധിച്ചു എന്നാണ് നടപടിയുടെ കാരണമായി ചൂണ്ടിക്കാണിച്ചത്. ജനുവരി 11-ാം തീയതി വൈക്കം ഡിപ്പോയിൽ നിന്നും കോട്ടയം കളക്ടറേറ്റിലേക്കുള്ള സർവീസിനിടയിൽ ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. KSRTC lady conductor Akhila about her protest

താനും സഹപ്രവർത്തകരും നേരിടുന്ന പ്രതിസന്ധി അധികാരികളെ അറിയിക്കുക എന്നതിനാലാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്ന് അഖില വ്യക്തമാക്കി. കോർപറേഷനെ അപകീർത്തിപ്പെടുത്തുകയോ സർക്കാരിന് കളങ്കം വരുത്തുകയോ ഉദ്ദേശം ഉണ്ടായിരുന്നില്ല. പട്ടിണി മാത്രമാണ് പ്രതിഷേധത്തിന് അടിസ്ഥനം. കൂടെയുള്ളവർ ആത്ഹത്യയിലേക്ക് നീങ്ങുന്നു. അതിന്റെ വ്യാപ്തി വർദ്ധിക്കുകയാണ്. ജോലി ചെയ്താൽ കൂലി ലഭിക്കുക എന്നത് അടിസ്ഥനപരമായ അവകാശമാണ് എന്നും അവർ കൂട്ടിച്ചേർത്തു. ശമ്പളം ലഭിക്കാൻ വൈകിയാൽ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്ന് അഖില അറിയിച്ചു.

Read Also: ‘ശമ്പളമില്ലാതെ 41-ാം ദിവസം’ ബാഡ്ജ്; വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി

മറ്റാർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ വിഷയത്തിൽ തനിക്ക് സാധിക്കുന്ന ഒരു ഇടപെടൽ നടത്തുകയാണ് ചെയ്തതെന്ന് അഖില പറഞ്ഞു. ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത് താനില്ല മറിച്ച് വാഹനത്തിൽ കയറിയവരാണ്. സംഭവത്തിൽ തന്നോട് വിശദീകരണം ചോദിച്ചിരുന്നു. തുടർന്ന്, ഈ വിഷയത്തിൽ താൻ പ്രതിഷേധിക്കാനുള്ള കാരണം കോർപ്പറേഷനെ അറിയിക്കുകയും ചെയ്തതായി അവർ വ്യക്തമാക്കി. അഖിലേക്ക് എതിരെ നടപടിയുണ്ടായ സാഹചര്യത്തിൽ പരസ്യ പ്രതിഷേധങ്ങൾക്ക് ജീവനക്കാരുടെ സംഘടനകൾ തുടക്കം കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Story Highlights: KSRTC lady conductor Akhila about her protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here