Advertisement

ബീഹാറിലെ നളന്ദയിൽ വീണ്ടും സംഘർഷം; പരസ്പരമുള്ള വെടിവെപ്പിൽ ഒരാൾ മരിച്ചു

April 2, 2023
Google News 2 minutes Read
Violence breaks out in Bihar's Nalanda

രാമനവമിയെ തുടർന്ന് ബീഹാറിലെ നളന്ദയിലെ ബനൂലിയയിൽ വീണ്ടും സംഘർഷമുണ്ടായി. ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ പല തവണ പരസ്പരം വെടി ഉതിർത്തു. പഹർ പുരയിൽ ഉണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. ഒരു പോലീസുകാരൻ അടക്കം 3 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച വരെ അടച്ചു. Violence breaks out in Bihar’s Nalanda

Read Also: ബീഹാറിലെ നളന്ദയിൽ സംഘർഷം; 14 പേർക്ക് പരിക്ക്, അന്വേഷണം സിഐഡി സംഘത്തിന്

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സസാറാം യാത്ര റദ്ധാക്കി. അതേസമയം, ബംഗാളിലെ ഹൗറയിൽ ഉണ്ടായ സംഘർഷത്തിൽ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. മമതസർക്കാരിന്റെ ഭരണ പരാജയമാണ് സംഘർഷത്തിന് കാരണമായതെന്ന്, ബിജെപിയും സിപിഐഎമും കോൺഗ്രസും ആരോപിച്ചു. നളന്ദയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കൂടാതെ സെക്ഷൻ 144 പ്രകാരം സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Story Highlights: Violence breaks out in Bihar’s Nalanda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here