Advertisement

കലാക്ഷേത്രയിലെ ലൈംഗികാതിക്രമം; മലയാളി അധ്യാപകൻ അറസ്റ്റിൽ

April 3, 2023
Google News 2 minutes Read
Chennai Dance Academy's Professor Arrested On Sexual Harassment Charge

തമിഴ്നാട് ചെന്നൈ കലാക്ഷേത്ര ഫൈൻ ആർട്സ് കോളജിലെ ലൈംഗിക പീഡന പരാതിയിൽ മലയാളി അധ്യാപകൻ ഹരിപത്മൻ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് അസിസ്റ്റന്റ് പ്രൊഫസർ പിടിയിലായത്. മലയാളിയായ പൂർവ വിദ്യാർത്ഥി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

മലയാളി അദ്ധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നതായി വിദ്യാർത്ഥികൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ രാപ്പകൽ സമരം തുടങ്ങി. തുടർന്ന് ആറാം തീയതി വരെ കോളജ് അടച്ചിട്ടു.

നാല് മലയാളി അധ്യാപകർക്കെതിരെയാണ് പീഡന പരാതി ഉയർന്നത്. എന്നാൽ കോളജിലെ ആഭ്യന്തര പരാതി പരിഹാര സെൽ ഇത് തള്ളി. സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത്, വിദ്യാർത്ഥികളുടെ മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവിധേയനായ അധ്യാപകനെ പൊലിസ് അറസ്റ്റു ചെയ്തത്.

അക്കാദമിക് സ്കോർ കുറയ്ക്കുമെന്നതടക്കം ഭീഷണിപ്പെടുത്തി കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവർത്തനങ്ങൾക്കിടയിലും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി മാനസികമായ തളർത്തുന്ന തരത്തിൽ അധ്യാപകർ പെരുമാറുമെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു.

Story Highlights: Chennai Dance Academy’s Professor Arrested On Sexual Harassment Charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here