Advertisement

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം; സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്ന് സന്ദീപ് വാര്യർ

April 3, 2023
Google News 3 minutes Read
sandeep warrier on train fire case

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ചില സംശയങ്ങളുണ്ട് അത് ദൂരീകരിക്കപ്പെടണമെന്നും സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.(Train fire case should be investigated by the Anti-Terrorism Squad- sandeep warrier)

ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത്. അതുകൊണ്ടുതന്നെ ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം . ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത് . ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് .. ദൂരീകരിക്കപ്പെടണം .

അതേസമയം ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിൽ വഴിത്തിരിവ്. ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കാപ്പാട് സ്വദേശ് ഫആയിസ് മൻസൂറാണ്.

യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാൻ കാരണം.

Story Highlights: Train fire case should be investigated by the Anti-Terrorism Squad- sandeep warrier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here