Advertisement

ഡൽഹിയെ വരിഞ്ഞുമുറുക്കി ഗുജറാത്ത്; വിജയലക്ഷ്യം 163 റൺസ്

April 4, 2023
Google News 2 minutes Read
delhi capitals innings gujarat

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 163 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 8 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് നേടി . 32 പന്തിൽ 37 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. (delhi capitals innings gujarat)

പേസിനെ തുണയ്ക്കുന്ന പിച്ചിൽ മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ചേർന്ന് ഡൽഹി ബാറ്റർമാരെ വിറപ്പിച്ചുനിർത്തുന്നതാണ് പവർ പ്ലേയിൽ കണ്ടത്. പൃഥ്വി ഷാ (7), മിച്ചൽ മാർഷ് (4) എന്നിവരെ പുറത്താക്കിയ മുഹമ്മദ് ഷമി ഡൽഹിയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിനൽകി. ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തുവന്ന ഡേവിഡ് വാർണറെയും തൊട്ടടുത്ത പന്തിൽ റൈലി റുസോയെയും (0) പുറത്താക്കിയ അൽസാരി ജോസഫ് ഡൽഹിയ്ക്ക് ഇരട്ട പ്രഹരമേല്പിച്ചു.

Read Also: കെയിൻ വില്ല്യംസണു പകരക്കാരനായി ദസുൻ ശാനക; തകർപ്പൻ സൈനിങ്ങുമായി ഗുജറാത്ത് ടൈറ്റൻസ്

സർഫറാസ് ഖാൻ ക്രീസിൽ തുടർന്നെങ്കിലും താരത്തിൻ്റെ മെല്ലെപ്പോക്ക് ഡൽഹിയ്ക്ക് തിരിച്ചടിയായി. പുതുമുഖ താരം അഭിഷേക് പോറെലിൻ്റെ വിസ്ഫോടനാത്‌മക ബാറ്റിംഗാണ് ഡൽഹിയെ ഈ സമയത്ത് രക്ഷിച്ചുനിർത്തിയത്. 11 പന്തിൽ 20 റൺസ് നേടിയ പോറെൽ റാഷിദ് ഖാനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു. 34 പന്തിൽ 30 റൺസ് നേടിയ സർഫറാസ് ഖാനെയും അമൻ ഹക്കിം ഖാനെയും (8) പുറത്താക്കിയ റാഷിദ് തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച അക്സർ പട്ടേൽ ഡൽഹിയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. 22 പന്തിൽ 36 റൺസ് നേടിയ അക്സർ പട്ടേലിനെ അവസാന ഓവറിൽ ഷമി മടക്കി അയച്ചു. ആൻറിച് നോർക്കിയ (4), കുൽദീപ് യാദവ് (1) എന്നിവർ നോട്ടൗട്ടാണ്.

Story Highlights: delhi capitals innings gujarat titans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here