Advertisement

ക്രിക്കറ്റ് കളിക്കിടെ നോ ബാൾ വിളിച്ചു; അമ്പയറെ കുത്തിക്കൊന്നു, പ്രതി പിടിയിൽ

April 4, 2023
Google News 2 minutes Read
Man Stabbed death

ക്രിക്കറ്റ് കളിക്കുന്നതിനിടെ നോ ബാൾ വിളിച്ചതിന് അമ്പയറെ കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയാണ് സംഭവം. 22കാരനായ ലക്കി റാവത്താണ് കൊല്ലപ്പെട്ടത്.

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരാൾ എറിഞ്ഞ ബാൾ ലക്കി റാവത്ത് നോ ബാൾ വിളിക്കുകയായിരുന്നു. ഇതേ തുടർന്ന് ത‌ർക്കമുണ്ടാവുകയും സ്‌മൃതി രഞ്ജൻ റാവത്ത് എന്നയാൾ ലക്കിയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ = കുത്തേറ്റ് ലക്കി റാവത്ത് മരിച്ചതായാണ് വിവരം. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Read Also: കോളജ് അധ്യാപികയെ സ്വകാര്യ വിഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തു; കോയമ്പത്തൂരിൽ മലയാളിക്കെതിരെ കേസ്

ബ്രഹ്മപൂർ, ശങ്കർപൂർ എന്നിവിടങ്ങളിലെ ടീമുകൾ തമ്മിലുള്ള ക്രിക്കറ്റ് ടൂർണമെന്റിലായിരുന്നു സംഭവം നടന്നത്. അതേസമയം ലക്കിയുടെ മരണത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉണ്ടായി. ഇതേതുടർന്ന് പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചു.

Story Highlights: Man Stabbed to Death over No-ball During Cricket Match in Cuttack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here