Advertisement

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി

March 31, 2024
Google News 2 minutes Read
Woman was stabbed to death in Muvatupuzha General Hospital

എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശിയായ ഷാഹുല്‍ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ജനറല്‍ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡിലാണ് കൊലപാതകം നടന്നത്. പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യുവതിയെ കുത്തിയത്. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റത്. കൊലപാതക കാരണം വ്യക്തമല്ല. ഇരുവരും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു

Story Highlights : Woman was stabbed to death in Muvatupuzha General Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here