Advertisement

മോദിയുടെ വിജയത്തിന് കാരണമായത് വ്യക്തിപ്രഭാവമാണ്, ബിരുദമല്ല; അജിത് പവാർ

April 4, 2023
Google News 3 minutes Read
PM Modi's Charisma Helped Him Win In 2014, Not Degrees: Ajit Pawar

മന്ത്രിമാരുടെ ബിരുദത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് എൻസിപി നേതാവ് അജിത് പവാർ. നേതാക്കൾ അവരുടെ ഭരണകാല‌യളവിൽ കൈവരിച്ച നേട്ടത്തെക്കുറിച്ചാണ് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഞായറാഴ്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(PM Modi’s Charisma Helped Him Win In 2014, Not Degrees: Ajit Pawar)

“2014ൽ പ്രധാനമന്ത്രി മോദിക്ക് പൊതുജനങ്ങൾ വോട്ട് ചെയ്തത് അദ്ദേഹത്തിന്‍റെ ബിരുദത്തിന്‍റെ അടിസ്ഥാനത്തിലാണോ? അദ്ദേഹം സൃഷ്ടിച്ച കരിസ്മയാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിച്ചത്.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

ഇപ്പോൾ ഒമ്പത് വർഷമായി രാജ്യത്തെ പ്രതിനിധീകരിക്കുന്നു.അദ്ദേഹത്തിന്‍റെ ബിരുദത്തെക്കുറിച്ച് ചോദിക്കുന്നത് ശരിയല്ല.വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ നാം അദ്ദേഹത്തെ ചോദ്യം ചെയ്യണം. മന്ത്രിയുടെ ബിരുദം ഒരു പ്രധാന വിഷയമല്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്‍റെ ബിരുദത്തെക്കുറിച്ച് വ്യക്തത ലഭിച്ചാൽ പണപ്പെരുപ്പം കുറയുമോ, ബിരുദത്തിന്‍റെ നില അറിഞ്ഞാൽ ആളുകൾക്ക് ജോലി ലഭിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Story Highlights: PM Modi’s Charisma Helped Him Win In 2014, Not Degrees: Ajit Pawar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here