Advertisement

സൂപ്പർ കപ്പ് യോഗ്യത: ഗോകുലം കേരള എഫ്‌സി ഇന്ന് ഇറങ്ങുന്നു; എതിരാളികൾ മൊഹമ്മദൻസ്

April 5, 2023
Google News 3 minutes Read
Gokulam Kerala FC

കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഗോകുലം കേരള എഫ്‌സി ഇന്ന് ഇറങ്ങും. മലപ്പുറം മഞ്ചേരിയിൽ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസാണ് എതിരാളികൾ. ഇന്ന് രാത്രി 08:30നാണ് മത്സരം. ഈ സീസണിൽ ഗോകുലം കേരളക്ക് കിരീടം ഉയർത്തുന്നതിനുള്ള അവസാന ശ്രമമാണ് ഈ ടൂർണമെന്റ്. ഐ ലീഗ് സീസണിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ടൂർണമെന്റ് അവസാനിപ്പിച്ച ടീമാണ് ഗോകുലം കേരള. Gokulam Kerala FC vs Mohammedan SC Super Cup

22 മത്സരങ്ങളിൽ നിന്നായി 12 വിജയവും 3 സമനിലകളും 7 തോൽവിയുമടക്കം 39 പോയിന്റുകളായിരുന്നു ക്ലബ് നേടിയത്. കഴിഞ്ഞ രണ്ടു വർഷവും തുടർച്ചയായി ഐ ലീഗ് കിരീടം ഉയർത്താൻ ഗോകുലം കേരളയെ സഹായിച്ച പരിശീലകൻ ആൽബർട്ടോ അനീസ് സീസണിന് മുന്നോടിയായി ക്ലബ് വിട്ടത് ടീമിന് തിരിച്ചടിയായി. പകരക്കാരനായി എത്തിച്ച കാമറൂണിയൻ പരിശീലൻ റിച്ചാർഡ് ടൗവയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. ടീമിന്റെ മോശം ഫോം അദ്ദേഹത്തിന് ക്ലബിന് പുറത്തേക്ക് വഴി തുറന്നു. പിന്നീടാണ്, കഴിഞ്ഞ വർഷം ഡിസംബറിൽ ഫ്രാൻസെസ്‌ക് ബോണറ്റ് മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലാണ് ക്ലബ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി ഒരുങ്ങുന്നത്.

Read Also: കനത്ത പ്രതിഫലവുമായി അൽ ഹിലാൽ രംഗത്ത്; മെസ്സിക്ക് വേണ്ടി ചരടുവലികൾ സജീവം

കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടത്തിന് വേണ്ടി ഗോകുലം കേരളയോട് ഇഞ്ചോടിഞ്ച് പൊരുതിയ മൊഹമ്മദൻസ് സ്പോർട്ടിങ്. എന്നാൽ, 2022 -2023 സീസണിൽ അവർ മോശം പ്രകടനത്തിലൂടെയാണ് കടന്നുപോയത്. 26 പോയിന്റുകൾ മാത്രം നേടി എട്ടാം സ്ഥാനത്തായിരുന്നു അവർ ഐ ലീഗ് സീസൺ അവസാനിപ്പിച്ചത്.

Story Highlights: Gokulam Kerala FC vs Mohammedan SC Super Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here