സ്പെയിനിൽ നിന്ന് അറബി ഭാഷയിലെ അപൂർവ കൈയ്യെഴുത്തു പ്രതികൾ ഷാർജയിൽ; പ്രദർശനം ഈ മാസം ഒമ്പത് വരെ
ഷാർജയിൽ അറബി ഭാഷയിലെ അപൂർവ കൈയ്യെഴുത്തു പ്രതികളുടെ പ്രദർശനം നടക്കുന്നു. സ്പെയിനിലെ എൽ എസ്കോറിയൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കയ്യെഴുത്ത് പ്രതികളാണ് ഷാർജയിൽ എത്തിച്ചത്. പ്രദർശനം ഈ മാസം ഒമ്പതിന് സമാപിക്കും. Sharja hosts rare Arabic manuscript exhibition
സ്പെയിനിലെ എൽ എസ്കോറിയൽ ലൈബ്രറിയിലെ അപൂർവ ശേഖരങ്ങളാണ് ഇതാദ്യമായി ലോകത്തെ മറ്റൊരു രാജ്യത്തെത്തിച്ച് പ്രദർശനം നടത്തുന്നത്. പതിമൂന്നാം നൂറ്റാണ്ടു മുതലുളള രചനകൾ ഷാർജയിലെത്തിച്ചിട്ടുണ്ട്. മതഗ്രന്ഥങ്ങളും തത്വശാസ്ത്ര രചനകളും വൈദ്യശാസ്ത്രത്തിലെ വിവിധ വിഷയങ്ങളിലെതുൾപ്പെടെ 15 രചനകളാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
Read Also: പ്രാർഥനാ സമയങ്ങളിൽ അലക്ഷ്യമായുള്ള പാർക്കിങ്; മുന്നറിയിപ്പുമായി അബുദാബി പോലീസ്
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയാണ് പ്രദർശനത്തിന്റ ഉദ്ഘാടനം നിർവഹിച്ചത്. അഭിമാനത്തോടയാണ് പ്രദർശനം സംഘടിപ്പിച്ചതെന്ന് ഷാർജ ബുക്ക് അഥോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റാക്കദ് അൽ അമേരി പറഞ്ഞു. ഷാർജ ബുക്ക് അതോരിറ്റിയും എൽ എസ്കോറിയൽ ലൈബ്രറിയും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടക്കുന്ന പ്രദർശനം ഈ മാസം ഒമ്പതിന് സമാപിക്കും.
Story Highlights: Sharja hosts rare Arabic manuscript exhibition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here