പ്രാർഥനാ സമയങ്ങളിൽ അലക്ഷ്യമായുള്ള പാർക്കിങ്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബിയിൽ റമദാൻ പ്രാർഥനാ സമയങ്ങളിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. കുറ്റക്കാരിൽ നിന്ന് പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രാർഥനയ്ക്കായി മസ്ജിദുകളിലെത്തുന്നവർ റോഡരികിലും മസ്ജിദുകൾക്കരികിലും അലക്ഷ്യമയി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പോലീസിൻെ നടപടി. Abu Dhabi Police issued warning to park vehicles carelessly
പള്ളികളിലേക്ക് പ്രവേശിക്കുന്നവർക്കും പുറത്തേക്കു പോവുന്നവർക്കും തടസ്സമുണ്ടാവുന്ന രീതിയിൽ ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരക്കാരുടെ പ്രവൃത്തി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണ കാമറകളുടെ സഹായം തേടുമെന്നും അതൊടൊപ്പം പോലീസ് പട്രോളിങ്ങ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
Read Also: വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുക ലക്ഷ്യം; ബഹ്‌റൈന്‍ ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കുന്നു
അതിനിടെ റമദാനിൽ അബൂദബി മീഡിയയുമായി ചേർന്ന് അബൂദബി പൊലീസ് പ്രതിദിന റമദാൻ ടെലിവിഷൻ ഷോയും ആരംഭിച്ചിട്ടുണ്ട്. ‘അനുസരണത്തിന്റെയും പ്രതിബദ്ധതയുടെയും മാസം’ സീസൺ മൂന്ന് എന്ന തലക്കെട്ടിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നടപടി.
Story Highlights: Abu Dhabi Police issued warning to park vehicles carelessly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here