സിങ്ക്കണ്ടത്തെ രാപ്പകൽ സമരം അവസാനിപ്പിച്ചു; അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി വിധിയിൽ പ്രദേശവാസികൾ ആഹ്ലാദത്തിൽ

അക്രമകാരിയായ കാട്ടാന, അരിക്കൊമ്പനെ പിടിച്ചു മാറ്റാനുള്ള ഹൈക്കോടതിയുടെ വിധിയിൽ ആഹ്ലാദത്തിലാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തിലെ ജനങ്ങൾ. ഉത്തരവിനെ സമര സമതി സ്വാഗം ചെയ്തു. കോടതിവിധിക്ക് പിന്നാലെ സിങ്ക്കണ്ടത്ത് ആറുദിവസമായി നടന്നിരുന്ന രാപകൽ സമരം അവസാനിപ്പിച്ചു. ( sinkukandam protest called off )
കൈയ്യടിയോടെയാണ് ജനങ്ങൾ കോടതി ഉത്തരവിനെ സ്വാഗതം ചെയ്തത്. ആറു ദിവസമായി സംയുക്ത സമരസമിതി നടത്തിവന്നിരുന്ന രാപകൽ സമരത്തെ കോടതി കണ്ടു. അക്രമകാരിയായ അരികൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിധിയിൽ സന്തോഷം എന്നും കോടതിക്ക് നന്ദിയെന്നും ജനങ്ങൾ.
കോടതിവിധി സ്വാഗതം ചെയ്യുന്നു എന്നും, ജനങ്ങളുടെ അവകാശം മാനിച്ചുകൊണ്ടുള്ള വിധിയെന്നും ഉടുമ്പൻചോല എംഎൽഎ എംഎം മണി. കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ച് വനം വകുപ്പും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നാലു കുങ്കി ആനകൾ ഉൾപ്പെട്ട ദൗത്യസംഘവും ചിന്നക്കനാലിൽ തുടരുന്നു.
Story Highlights: sinkukandam protest called off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here