‘നട്ടെല്ല് വളയുന്നില്ല’ എന്ന അസുഖം ബാധിച്ചു’; സ്ഥാനമൊഴിഞ്ഞ് എഐവൈഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ്
എഐവൈഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം രാജിവച്ചു. എവൈഎഫിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് റെനീഷിന്റെ രാജി. ‘നട്ടെല്ല് വളയുന്നില്ല’ എന്ന അസുഖം ബാധിച്ചെന്നാണ് രാജിയെ തുടര്‍ന്ന് റെനീഷ് കാരിമറ്റം നേതൃത്വത്തെ പരിഹസിച്ചത്.(AIYF Kottayam District President Renish Karimattom resigned)
രാജിവച്ചതിന് പിന്നാലെ റെനീഷിനെ പുറത്താക്കിയതായി എഐവൈഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് റനീഷ് കാരിമറ്റത്തെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് എഐവൈഎഫ് അറിയിച്ചു.
Read Also: ഫെയ്സ്ബുക്കിൽ കൈപ്പത്തി ചിഹ്നം പങ്കുവെച്ച് എകെ ആന്റണിയുടെ ഇളയമകൻ അജിത് പോൾ ആന്റണി; സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നു, ഇപ്പോൾ പോസ്റ്റ് അപ്രത്യക്ഷം
നീതിബോധം ഉള്ളവര്‍ക്ക് തുടര്‍ന്നു പോകാന്‍ പാടാണെന്ന് പുറത്താക്കിയ അറിയിപ്പിന് പിന്നാലെ റനീഷ് പ്രതികരിച്ചു. ‘നേരത്തേ രാജി വയ്ക്കണമെന്ന് വിചാരിച്ചിരുന്നതാണ്. ഇന്ന് രാജി വച്ചു. രാജിക്കത്ത് കൊടുക്കുന്നില്ല. 48 മണിക്കൂര്‍ വിശദീകരണത്തിന് സമയം തന്നതിനു ശേഷം പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവന ഇട്ടതിലൂടെ സ്റ്റേറ്റ് നേതൃത്വത്തിന്റെ താല്പര്യങ്ങള്‍ വ്യക്തമാണല്ലോ?’ എന്നും റനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Story Highlights: AIYF Kottayam District President Renish Karimattom resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here