Advertisement

ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദം എന്നാൽ കുടുംബാധിപത്യമാണ് കോൺഗ്രസിൻ്റെ സംസ്കാരം; പ്രധാനമന്ത്രി

April 6, 2023
3 minutes Read
narendra modi against congress

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ചിലർ ഭീതി സൃഷ്‌ടിക്കാൻ ശ്രമിക്കുന്നു. ബിജെപിയുടെ 44-മത് സ്ഥാപന ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ആഘോഷ ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.(BJP’s culture is social harmony whereas Congress’ culture is patriarchy; Narendra Modi)

അസാധ്യമെന്ന വാക്ക് ബിജെപിക്ക് മുന്നിലില്ല. കോൺഗ്രസിന്റെ കുടുംബവാഴ്‌ച സമ്പ്രദായം രാജ്യത്ത് കാലഹരണപ്പെട്ടു. പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷം നിസഹായരായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.തന്നെ മോശക്കാരനാക്കാൻ പ്രതിപക്ഷം നിരന്തരം ശ്രമിക്കുന്നു.ആ ഗൂഢാലോചന ഫലിക്കില്ല. ബിജെപി ഇനിയും അധികാരത്തിൽ വരില്ലെന്ന് കരുതുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രധാമന്ത്രി പറഞ്ഞു.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നിൽക്കുന്നുവെന്നത് കോൺഗ്രസിൻ്റെ കാപട്യമാണ്. ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദവും.സ്ത്രീകളെ അടിച്ചമർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു.ബിജെപി അവരെ ശാക്തീകരിക്കുന്നു. അൽപ ചിന്തയും, ചെറിയ സ്വപ്നങ്ങളുമേ കോൺഗ്രസിനുള്ളുവെന്ന് മോദി വിമർശിച്ചു.

Story Highlights: BJP’s culture is social harmony whereas Congress’ culture is patriarchy; Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement