ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം

ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. ചെറിയനാട് സ്വദേശി അരിയന്നൂർശ്ശേരി, ചിലമ്പോലിൽ കുറ്റിയിൽ മുരളീധരൻ പിള്ളയാണ് (69) മരിച്ചത്. വീടിന് സമീപത്ത് മുളവെട്ടി കൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ( Elderly man dies off Thunder and lightning ).
Read Also: കോട്ടയത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം; മരിച്ചത് ബൈക്ക് യാത്രികൻ
ഇടിമിന്നല്‍ അപകടം ചെറുക്കാനുള്ള മുന്‍ കരുതലുകള്‍: മഴക്കാര്‍ കാണുന്ന സമയങ്ങളില്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക, ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്.
അതേ സമയം മിന്നലേറ്റ് കഴിഞ്ഞ ഒരാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കണം. മിന്നലേറ്റ് കഴിഞ്ഞുള്ള 30സെക്കന്റ് വളരെ വിലപ്പെട്ടതാണ്.
Story Highlights: Elderly man dies off Thunder and lightning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here