Advertisement

കാറിന്റെ ബോണറ്റില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

April 6, 2023
Google News 1 minute Read
King cobra was caught from car bonnet

തിരുവനന്തപുരം കോട്ടൂരില്‍ കാറിന്റെ ബോണറ്റില്‍ കയറിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. കോട്ടൂര്‍ കാവടിമൂല സ്വദേശി അബ്ദുള്‍ വഹാബിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്.

ബോണറ്റിനുള്ളില്‍ കണ്ട വീട്ടുകാര്‍ ഉടന്‍ പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പു പിടിത്തക്കാരന്‍ രതീഷ് എത്തി രാജവെമ്പാലയെ പിടികൂടി. അഞ്ചു വയസ് പ്രായമുള്ള പെണ്‍ രാജവെമ്പാലയാണ് പിടിയിലായതെന്ന് രതീഷ് പറഞ്ഞു.

Story Highlights: King cobra was caught from car bonnet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here