Advertisement

ഒരു സിക്സ് കൂടി നേടിയിരുന്നെങ്കിൽ… വിജയം ഒരു സിക്സ് അകലെ ആയിരുന്നു; സഞ്ജു സാംസൺ

April 6, 2023
Google News 2 minutes Read
Sanju Samson batting for Rajasthan Royals

ഒരു സിക്സ് കൂടി നേടിയിരുന്നെകിൽ ഇന്നലത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചിരുന്നേനെ എന്ന് വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. മികച്ച രീതിയിൽ പവർ പ്ലേയിൽ റണ്ണുകൾ നേടിയെങ്കിലും മധ്യ ഓവറുകളിൽ ആ വേഗത നിലനിർത്താൻ സാധിക്കാതിരുന്നതാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മത്സരശേഷം പത്ര സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു താരം. ഇന്നലെ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ അഞ്ച് റണ്ണുകൾക്കാണ് പഞ്ചാബ് കിങ്സിന് മുന്നിൽ രാജസ്ഥാൻ അടിയറവ് പറഞ്ഞത്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പക്വതയോടെ ഇന്നിംഗ്സ് നയിച്ച സഞ്ജു ഇന്നലെ 25 പന്തിൽ നിന്ന് 42 റണ്ണുകൾ നേടി. Sanju Samson on match against Punjab Kings

ശിഖർ ധവാന്റെ മികവിൽ പഞ്ചാബ് പടുത്തുയർത്തിയ 198 എന്ന ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192ൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു. പഞ്ചാബ് നല്ല രീതിയിൽ ബോൾ ചെയ്തതിനാൽ മധ്യ ഓവറുകളിൽ ബൗണ്ടറികൾ നേടാൻ സാധിക്കാത്തത് മത്സരത്തിൽ തിരിച്ചടിയായെന്ന് സഞ്ജു വ്യക്തമാക്കി. ഫീൽഡിങ്ങിനിടെ ജോസ് ബട്ലർക്ക് ചെറുതായി പരുക്കേറ്റിരുന്നു. അദ്ദേഹത്തിന് സമയം നൽകുന്നതിനായാണ് അശ്വിനെ ഓപ്പണറായി അയച്ചതെന്ന് അദ്ദേഹം അറിയിച്ചു.

Read Also: പൊരുതിവീണ് രാജസ്ഥാൻ; പഞ്ചാബിന് 5 റൺസ് വിജയം

തന്റെ ആറാമത്തെയോ ഏഴാമത്തെയോ ഐപിഎൽ മത്സരം കളിക്കുന്ന മലയാളി പേസർ ആസിഫിനെ പിന്തുണക്കണമെന്ന് സഞ്ജു വ്യക്തമാക്കി. പവർ പ്ലേയിലും മധ്യ ഓവറുകളിലും ഡെപ്ത് ഓവറുകളിലും ഒരേ പോലെ പന്തെറിയാൻ സാധിക്കുന്ന ഇന്ത്യൻ പേസർമാരുടേത് ഒരിക്കലും ലളിതമായ ജോലിയല്ല. കഴിഞ്ഞ മത്സരത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് അവൻ അടുത്ത മത്സരത്തിൽ തിരിച്ചുവരുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഏപ്രിൽ എട്ടിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Story Highlights: Sanju Samson on match against Punjab Kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here