മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാകണോ എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു; ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവിനെതിരെ പരാതി

ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സുനിതാ വിജയന്‍. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആകണോ എന്ന് ചോദിച്ച് വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് സുനിത വിജയന്റെ പരാതി. മഹിള കോണ്‍ഗ്രസ് ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സുനിത വിജയന്‍ പരാതിയുമായി കമ്മീഷ്ണര്‍ക്ക് മുന്നിലെത്തിയത്. (Complaint against Bindu krishna husband)
മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷ പട്ടികയില്‍ നിന്ന് തന്നെ തഴയാന്‍ ആസൂത്രിത നീക്കമുണ്ടെന്ന പരാതി സുനിതാ വിജയന് നേരത്തെയുണ്ട്. മഹിളകോണ്‍ഗ്രസ് ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരാതി പൊലീസ് സ്റ്റേഷന്‍ കയറി. ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറില്‍ നിന്നും ഭീഷണി നേരിട്ടതായി മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സുനിത വിജയന്‍ ആരോപിച്ചു.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
കെപിസിസി അധ്യക്ഷനോടും, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയോടും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സുനിത പറഞ്ഞു. അതേസമയം തനിക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം.
Story Highlights: Complaint against Bindu krishna husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here