Advertisement

ലഖ്‌നൗ-ഹൈദരാബാദ് പോരാട്ടം; ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു

April 7, 2023
Google News 2 minutes Read
IPL 2023 live updates Match 10, LSG vs SRH Match

ലഖ്‌നൗ ഹൈദരാബാദ് ഐ പി എല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഹൈദരബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയം നേടാനാറുപ്പിച്ചാണ് ലഖ്‌നൗ ഇറങ്ങുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ബിഷ്‌ണോയ് അടക്കമുള്ള സ്പിന്നര്‍മാരിലാണ് പ്രതീക്ഷ മുഴുവനും. എയിഡന്‍ മക്രവും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. (IPL 2023 live updates Match 10, LSG vs SRH Match)

അവസാന മത്സരത്തില്‍ ചെന്നൈയോട് പന്ത്രണ്ട് റണ്‍സിന്റെ തോല്‍വിയാണ് ലക്‌നൗ വഴങ്ങിയത്. സണ്‍ റൈസേഴ്‌സ് ആകട്ടെ രാജസ്ഥനോട് 72 റണ്ണുകള്‍ക്ക് തോറ്റു. ബാറ്റു കൊണ്ടും ബോള് കൊണ്ടും ലക്‌നൗ നിരയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കെയ്ല്‍ മയേഴ്‌സിലാണ് ലക്‌നൗവിന്റെ പ്രതീക്ഷ മുഴുവന്‍. ദീര്‍ഘ കാലമായി ഫോമിലല്ലാത്ത കെഎല്‍ രാഹുല്‍ കൂടി ഫോമിലായാല്‍ ലക്‌നൗവിന് വിജയം എളുപ്പമാകും. ക്വിന്റണ്‍ ഡി കോക്ക് ഇന്ന് കളിക്കളത്തിലേക്ക് തിരികെയെത്തും. എസ്ആര്‍എച്ചിനാകട്ടെ ഭുവനേശ്വര്‍ അടങ്ങുന്ന ബോളിങ് നിര ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷയുണ്ട്. നടരാജനും ഉമ്രാന്‍ മാലിക്കും ഭുവനേശ്വര്‍ കുമാറും തീ പാറുന്ന പന്തുകളെറിഞ്ഞാല്‍ വിജയം അനായാസം കൂടെ കൂട്ടാനാകും.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ടു പോയിന്റോടെ ഐപിഎല്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ലഖ്‌നൗ ആദ്യ മത്സരത്തില്‍ രാജസ്ഥാനനോട് തോറ്റു വരുന്ന സണ്‍ റൈസേഴ്‌സിന് എതിരെ മികച്ച പോരാട്ടം ലക്ഷ്യമിടുന്നു. ആദ്യ മത്സരത്തില്‍ രാജസ്ഥനോട് കാര്യമായി പൊരുതാതെ കീഴടങ്ങിയ സണ്‍ റൈസേഴ്‌സിന് വിജയത്തോടെ പോയിന്റ് ടേബിളിലെ അവസാന സ്ഥാനം വെടിയണമെന്ന് ആഗ്രഹമുണ്ട്.

Story Highlights: IPL 2023 live updates Match 10, LSG vs SRH Match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here