Advertisement

കോൺ​ഗ്രസ് നേതൃത്വത്തിലുള്ളത് കഠിനാധ്വാനം ചെയ്യാത്തവർ, ബിജെപിയുടെ മുദ്രാവാക്യം പാവങ്ങളെ സേവിക്കൽ; കിരൺ കുമാർ റെഡ്ഡി

April 7, 2023
1 minute Read
Kiran Kumar Reddy criticizes Congress

ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചതിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത്. മൂന്ന് തലമുറയായി തന്റെ കുടുംബം കോൺഗ്രസ്സിനൊപ്പമായിരുന്നു. ഇപ്പോഴത്തെ കോൺ​ഗ്രസ് ജനങ്ങളെ കേൾക്കുന്നില്ല എന്നതാണ് പ്രശ്നം. രാജ്യത്ത് എല്ലായിടത്തും ഒരേ സാഹചര്യമാണ് നിലനിൽക്കുന്നത്. രാഹുൽ ​ഗാന്ധിക്കെതിരെ പേരെടുത്തു പറയാതെ അദ്ദേഹം വിമർശനം ഉന്നയിച്ചു. കഠിനാധ്വാനം ചെയ്യാനും ഉത്തരവാദിത്തം ഏൽക്കാനും തയ്യാറല്ലാത്തവരാണ് പാർട്ടിയുടെ നേതൃത്വത്തിലെന്നായിരുന്നു രാഹുലിനെ ഉന്നം വെച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.

മറ്റുള്ളവർ പറയുന്ന നല്ലകാര്യങ്ങൾ കേൾക്കാനും കോൺ​ഗ്രസ് നേതൃത്വം തയ്യാറല്ല. എന്താണ് തെറ്റ് പറ്റിയത് എന്ന് പരിശോധിക്കാൻ പോലും കോൺ​ഗ്രസ് തയ്യാറല്ല. തങ്ങൾക്ക് വോട്ട് ചെയ്യാത്ത ജനങ്ങൾക്ക് തെറ്റു പറ്റി എന്നാണ് കോൺഗ്രസിന്റ മനോഭാവം. പാവങ്ങളെ സേവിക്കൽ ആണ്‌ രാജ്യ സേവനം എന്നാണ് ബിജെപി യുടെ മുദ്രാവാക്യം. അതാണ്‌ ബിജെപിയുടെ വളർച്ചക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: കോൺ​ഗ്രസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചു

62കാരനായ കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. 12 മണിക്ക് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചത് അറിയിച്ചത്. 2010 നവംബറിലാണ് കിരണ്‍ കുമാര്‍ റെഡ്ഡി ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്. 2014 മാര്‍ച്ച് മാസത്തിൽ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ് അദ്ദേഹം രാജിവയ്ക്കുച്ചത്. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വേണ്ട തരത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. 2018-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നില്ല.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് അംഗത്വത്തിൽ നിന്ന് രാജിവച്ച് മാർച്ച് മാസം 11ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹം കത്തുനൽകിയിരുന്നു. ഇതിന് മുമ്പ് 2014ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച ശേഷമായിരുന്നു അദ്ദേഹം ‘ജയ് സമൈക്യന്ദ്ര’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചത്.

Story Highlights: Kiran Kumar Reddy criticizes Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top