Advertisement

സംസ്ഥാനത്ത് അവയവദാന നടപടികൾ ഒരു കുടക്കീഴിലേക്ക്; നടപടി അഞ്ച് വർഷം മുമ്പുള്ള ഉത്തരവ് ഫ്രീസറിലെന്ന 24 വാർത്തയ്ക്ക് പിന്നാലെ [24 Big Impact]

April 7, 2023
Google News 2 minutes Read
Organ Transplant

സംസ്ഥാനത്ത് അവയവദാന നടപടികൾ ഒരു കുടക്കീഴിലേക്ക്. ഓർഗൻ രജിസ്ട്രിയും ഓൺലൈൻ പ്ലാറ്റ്ഫോമും മൂന്നാഴ്ച്ചയ്ക്കുള്ളിൽ പ്രവർത്തന സജ്ജമാകും. അവയവദാന നടപടികൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച കെ – സോട്ടോയ്ക്കാണ് ചുമതല. ഇതിലൂടെ, സാമ്പത്തിക ചൂഷണം തടയാനാകുമെന്ന് കെ സോട്ടൊ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് വർഷം മുമ്പുള്ള ഉത്തരവ് ഫ്രീസറിലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ട്വൻ്റി ഫോർ ബിഗ് ഇംപാക്റ്റ്. Organ registry and online platform for Kerala

ട്വന്റിഫോർ വാർത്ത ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ശ്രദ്ധയിൽപ്പെട്ടതിന് പുറകെ കെ സോട്ടോ അധികൃതരെ വിളിപ്പിച്ച ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ വിഷയത്തിന്റെ സ്ഥിതി ചോദിച്ചറിഞ്ഞു. വെബ് രജിസ്റ്ററും, ഓൺലൈൻ പോർട്ടലും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് അന്ത്യശാസനം നാക്കിയിട്ടുണ്ട്. 5 വർഷമായി ഇഴഞ്ഞ് നീങ്ങിയ വെബ് പോർട്ടൽ നിർമാണത്തിന് ശരവേഗത്തിലാണ് മുന്നേറ്റമുണ്ടായത്.

കെ സോട്ടൊയുടെ വെബ് പോർട്ടലിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടം പബ്ലിക് ഇൻ്റർഫെയ്സ് സൈറ്റ് തയ്യാറാക്കും. സി ഡിറ്റാണ് അതിന് നേതൃത്വം നൽകുക. രണ്ടാം ഘട്ടം അപ്ലിക്കേഷൻ പോർട്ടൽ നിർമാണമാണ്. നാഷണൽ ഇൻഫൊർമേഷൻ സെൻ്ററാണ് നിർമാണത്തിന് ചുക്കാൻ പിടിക്കുക.

പബ്ലിക് ഇൻ്റർഫെയ്സിൽ നിന്ന് ലോഗിൻ രജിട്രേഷനിലൂടെ ആപ്ലിക്കേഷൻ പോർട്ടലിൽ കയറാനാകും. കേരളത്തിലെ മുഴുവൻ ആശുപത്രികളുടെയും അവയവദാനവുമായി ബന്ധപ്പെട്ട പൂർണ വിവരം വെബ്സൈറ്റിൽ ലഭ്യമാകും. ട്രാൻസ്പ്ലാൻ്റ് കഴിഞ്ഞ സ്വീകർത്താവിൻ്റെ ആരോഗ്യ വിവരം കുറഞ്ഞത് പത്ത് വർഷത്തേക്ക് എങ്കിലും ശേഖരിക്കും. ഒപ്പം ദാതാവിൻ്റെ ആരോഗ്യ വിവരങ്ങളും കൃത്യമായ ഇടവേളകളിൽ ശേഖരിക്കും.

ഏറ്റവും സെൻസിറ്റീവായ വ്യക്തിഗത വിവരങ്ങൾ ആയത് കൊണ്ട് തന്നെ സ്റ്റേറ്റ് ഡാറ്റ സെൻ്ററിലായിരിക്കും ഇത് സൂക്ഷിക്കുക. അവയവദാന നടപടികൾ കുറ്റമറ്റതാക്കാൻ കെ സോട്ടൊക്ക് കീഴിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതികളും ഉപസമിതികളും രൂപീകരിക്കും. കോമൺ പൂളിലേക്ക് എത്തുന്ന അവയവങ്ങൾ മുൻഗണന പ്രകാരം നൽകുന്നതിനുള്ള പ്രോട്ടോക്കോൾ അന്തിമഘട്ടത്തിൽ.

Read Also: അവശേഷിക്കുന്ന ‘നന്മത്വം’ നഷ്ടപ്പെടരുത്, അവയവദാനത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ട് ; ഡോ. ജോ ജോസഫ്

സംസ്ഥാനത്തെ മുഴുവൻ അവയവദാനനടപടികളുടെയും നോഡൽ ഏജൻസിയായ കെ സോട്ടൊയുടെ നിലവിലെ ആൾബലം കേവലം മൂന്ന് പേരാണ്. ഓഫിസ് പ്രവർത്തിക്കുന്നത് പരിമിതമായ സൗകര്യത്തിലും. ലക്ഷ്യം വെച്ച രീതിയിൽ കെ സോട്ടൊ പ്രവർത്തനസജ്ജമാകാൻ സർക്കാരിൻ്റെ നിരന്തമായ ഇടപെടൽ അനിവാര്യമാണ്.

Story Highlights: Organ registry and online platform for Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here