Advertisement

സഹനസ്മരണയില്‍ ദുഃഖവെള്ളി ആചരിച്ച് യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങള്‍

April 8, 2023
Google News 2 minutes Read
Christian expats in UAE observed Good Friday

യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ദുഃഖവെള്ളി ആചരിച്ചു. പുലര്‍ച്ചെ മുതല്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്.(Christian expats in UAE observed Good Friday)

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നത്. യുഎഇയിലെ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു.

അബുദാബി മുസ്തഫ സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഫാദര്‍ ടോം ജോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്കാ പള്ളിയായ ദുബായ് സെന്റ്‌മേരീസ് പള്ളിയിലും ഷാര്‍ജ സെന്റ് മൈക്കിള്‍സ് കത്തോലിക്കാ പള്ളിയിലും ദുഃഖവെള്ളി ചടങ്ങുകള്‍ നടന്നു. അബുദാബിയിലെ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് തോമസ് മുട്ടുവേലില്‍ കോര്‍ എപിക്‌സ്‌കോപ് നേതൃത്വം നല്‍കി.

Read Also: ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷൻ അപ്പം മുറിക്കൽ ശുശ്രൂഷ സംഘടിപ്പിച്ചു

ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ സഭയുടെ നിരണം ഭദ്രാസനാധിപനും സെക്രട്ടറിയുമായ ഡോക്ടര്‍ ക്രിസോസ്റ്റോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഷാര്‍ജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ ദുഃഖവെള്ളി ശുശ്രൂഷകളില്‍ ആയിരങ്ങളെത്തി. ഫാദര്‍ എബിന്‍ ഉമേരി, ഫാദര്‍ എല്‍ദോസ് കാവാട്ട്, ഫാദര്‍ ഏലിയാസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Story Highlights: Christian expats in UAE observed Good Friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here