Advertisement

ഈസ്റ്റർ ആശംസകളുമായി ബിജെപിയുടെ വീടുകൾ കയറിയുള്ള കാർഡ് വിതരണം; ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് നേതാക്കള്‍

April 9, 2023
Google News 3 minutes Read
bjp leaders easter card wish

ഈസ്റ്റർ ആശംസകളുമായി ബിജെപിയുടെ വീടുകൾ കയറിയുള്ള കാർഡ് വിതരണം. ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ലത്തീൻ അതിരൂപത ആർച്ച്​ ബിഷപ്​ ഡോ.തോമസ്​​ ജെ. നെറ്റോയെ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു.(Bjp leaders visit churches and meet bishops on easter)

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്ക് കേന്ദ്രമന്ത്രി ഈസ്റ്റർ ആശംസാകാർഡ് കൈമാറി. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പം ബിഷപ്പ് ഹൗസിൽ എത്തി. സൗഹൃദ സന്ദർശനമാണ് നടത്തിയതെന്ന് വി. മുരളീധരൻ വ്യക്തമാക്കി. ആശംസകൾ നേരാനാണ് എത്തിയതെന്നും സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ തലശ്ശേരി അതിരൂപത ആസ്ഥാനത്ത് സന്ദർശനം നടത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്‌ക്ക് നേതാക്കൾ ഈസ്റ്റർ ആശംസാകാർഡ് കൈമാറി.

Story Highlights: Bjp leaders visit churches and meet bishops on easter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here