Advertisement

സമൂഹത്തെ സേവിക്കാനും താഴേക്കിടയിലുള്ളവരെ ശാക്തീകരിക്കാനും കഴിയട്ടെ; യേശു ക്രിസ്തുവിന്റെ മഹത് വചനങ്ങൾ ഈ സുദിനത്തിൽ സ്മരിക്കുന്നു; പ്രധാനമന്ത്രി

April 9, 2023
Google News 2 minutes Read
narendramodi easter wish

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സവിശേഷമായ ഈ ദിനം സമൂഹത്തിൽ ഐക്യം ഉറപ്പിക്കട്ടെയെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രചോദനം പകരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. (Narendramodi easter wish)

ഈ ഈസ്റ്റർ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. സമൂഹത്തെ സേവിക്കാനും താഴേക്കിടയിലുള്ളവരെ ശാക്തീകരിക്കാനും കഴിയട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു.

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

”ഈസ്റ്റർ ആശംസകൾ!! സവിശേഷമായ ഈ ദിനം സമൂഹത്തിൽ ഐക്യം ഉറപ്പിക്കട്ടെ. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രചോദനം പകരട്ടെ. യേശു ക്രിസ്തുവിന്റെ മഹത് വചനങ്ങൾ ഈ സുദിനത്തിൽ സ്മരിക്കുന്നു”. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു..ഇന്ന് ഡൽഹിയിലെ സേക്രട്ട് ഹാഷ്ട് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് ചടങ്ങ്.

Story Highlights: Narendramodi easter wish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here