ഇടുക്കി വെണ്മണിയിൽ വയോധികനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. സംഭവത്തിൽ പ്രതി അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവം നടന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. പ്രതി അലക്സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനെ തുടർന്ന് അലക്സിന്റെ ഭാര്യ വെൺമണിയിലുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്ന്.
Read Also: തൃശൂര്‍ ചേലക്കരയില്‍ മൂന്ന് പേർ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു
ഈസ്റ്റർ പ്രമാണിച്ച് കുടുംബക്കാരെല്ലാം തെക്കൻ തോണിയിലെ ശ്രീധരന്റെ ഭാര്യയുടെ സഹോദരന്റെ വീട്ടിൽ ഒത്ത് ചേർന്നിരുന്നു. ഇതിനിടയിൽ ഇവിടേക്ക് എത്തിയ അലക്സ് കുടുബാംഗങ്ങളുമായി വാക്കു തർക്കം ഉണ്ടാക്കി. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശ്രീധരനെ കുത്തുകയുമായിരുന്നു.
പരിക്കേറ്റ ശ്രീധരനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപെട്ട അലക്സിനെ ഏഴ് മണിയോടെ വെൺമണിയിൽ നിന്നും കഞ്ഞിക്കുഴി സി.ഐ സാം ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
Story Highlights: old man stabbed to death by his son in law Idukki