ബഹ്‌റൈനില്‍ അന്തരിച്ച സാറാ റേച്ചല്‍ അജി വര്‍ഗീസിന്റെ സംസ്‌കാരം നാളെ

ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ബഹ്‌റൈനില്‍ അന്തരിച്ച ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സാറാ റേച്ചല്‍ അജി വര്‍ഗീസിന്റെ (14) മൃതദേഹം നാളെ സംസ്‌കരിക്കും. പത്തനംതിട്ട മാടവന സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.(Sara Rachel who passed away in Bahrain cremation tomorrow)
സാറയുടെ മൃതദേഹം ഇന്നലെ മനാമ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 1.45 മുതല്‍ 3മണിവരെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. രാത്രി 8.45യാണ് ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടത്. രാവിലെ 3.45ഓടെ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം തുടര്‍ന്ന് സ്വദേശത്ത് കൊണ്ട് പോയി.
Read Also: ഹൃദയാഘാതം: കുവൈറ്റില്‍ മലയാളി യുവാവ് അന്തരിച്ചു
വ്യാഴാഴ്ച വൈകിട്ട് കുട്ടിക്ക് ചെറിയ രീതിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് എത്തിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മനാമയില്‍ സ്റ്റഡിയോ നടത്തുന്ന അജി കെ.വര്‍ഗീസാണ് പിതാവ്. ബി.ഡി.എഫ് സ്റ്റാഫായ മഞ്ജു വര്‍ഗീസാണ് മാതാവ്.
Story Highlights: Sara Rachel who passed away in Bahrain cremation tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here