‘മകളുടെ മരണശേഷം ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാമെന്ന വാഗ്ദാനം പാലിച്ചില്ല; സൗമ്യയുടെ അമ്മ 24നോട്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് സംഭവം വലിയ വേദനയുണ്ടാക്കിയെന്ന് ട്രെയിനില്‍ വച്ച് ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി. മകളുടെ മരണശേഷം ട്രെയിനുകളില്‍ സിസിടിവി സ്ഥാപിക്കാമെന്ന് റെയില്‍വേ ഉറപ്പ് നല്‍കിയതാണ്. ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാമെന്ന വാഗ്ദാനം അധികൃതര്‍ പാലിച്ചില്ലെന്നും സുമതി ട്വന്റിഫോര്‍ ലൈവത്തോണില്‍ പറഞ്ഞു.(Soumya’s mother about cctv camera’s in train)
‘വളരെ സങ്കടകരമായ സംഭവമാണുണ്ടായത്. സൗമ്യയുടെ മരണശേഷം ട്രെയിനില്‍ എല്ലായിടത്തും സിസിടിവി ഒക്കെ വയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അതൊന്നും പ്രാവര്‍ത്തികമായില്ല. പല ദുരന്തങ്ങളും ആ സംഭവത്തിന് ശേഷം പല തവണയായി ഉണ്ടായി.
ഓരോ തവണ അപകടം സംഭവിക്കുമ്പോഴും പലതും ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതല്ലാതെ സ്ഥിരമായ പരിഹാരമില്ല. സിസിടിവി വയ്ക്കുന്നത് റെയില്‍വേ നിര്‍ബന്ധമാക്കണം. എത്രയും വേഗം ഇത്തരം സുരക്ഷാനടപടികള്‍ അധികൃതര്‍ നടപ്പിലാക്കണം. എലത്തൂര്‍ സംഭവം അറിഞ്ഞതോടെ വലിയ വിഷമം തന്നെയാണ്. പ്രതിയെ പിടിച്ചതുകൊണ്ടായില്ല. സുരക്ഷകൂടി ഉറപ്പാക്കണമെന്നും സുമതി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Soumya’s mother about cctv camera’s in train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here