Advertisement

ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ബി.ജെ.പി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പ്: വി ഡി സതീശൻ

April 9, 2023
Google News 2 minutes Read
satheesan bishop house bjp

സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റർ ആശംസകൾ നേരുന്നത് എന്ന് വിഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. (satheesan bishop house bjp)

Read Also: കെട്ടിട പെര്‍മിറ്റ് ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 വരെയാക്കി വര്‍ധിപ്പിച്ചത് പിൻവലിക്കണം; വി.ഡി സതീശൻ

വി ഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കർണാടകത്തിൽ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് എല്ലാവരും കേൾക്കേണ്ടതാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവർ വീടുകളിലേക്ക് വരുന്നത് മതപരിവർത്തനം നടത്താനാണെന്നുമാണ് മന്ത്രി മുനിരത്‌ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബി.ജെ.പി ക്രൈസ്തവരോട് കാട്ടുന്നത്.

നാല് വർഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികർ ഉൾപ്പെടെയുള്ള നിരവധി പേർ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.

ലോകാരാധ്യയായ മദർ തെരേസക്ക് നൽകിയ ഭാരതരത്നം പോലും പിൻവലിക്കണമെന്നാണ് ആർ.എസ്.എസ് പറയുന്നത്. ഇതുവരെ ആർ.എസ്.എസ് നേതാക്കൾ ഈ നിലപാടിൽ നിന്ന് പിന്നോക്കം പോയിട്ടുമില്ല. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റർ ആശംസകൾ നേരുന്നത്.

Story Highlights: vd satheesan facebook post bishop house bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here