Advertisement

ബഹ്റൈനിൽ പ്രവാസികൾക്കായി ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി

April 10, 2023
Google News 2 minutes Read
Image of Iftar meet kmcc

ബഹ്റൈനിൽ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെ.എം.സി.സി ബഹ്റൈൻ ചരിത്രം സൃഷ്ടിച്ചു. ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. KMCC organized Iftar meet in Bahrain

ഇസ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ സ്ത്രീകളു0,കുട്ടികളു0 ഉൾപ്പെടെ ജാതി മത ഭേദമന്യേ ആറായിരത്തിൽ അധികം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാമികവു0 കൊണ്ടും ശ്രദ്ധേയമായി. ബഹ്‌റൈനിലെ മലയാളി കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മാധ്യമ പ്രതിനിധികളും കെഎംസിസി പ്രവർത്തകരും സന്നിഹിതരായി

വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചു സമൂഹത്തിൽ ഭിന്നിപ്പ് വിതക്കുന്നവർക്കെതിരെ ഒരുമയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങളാണ് ഇത്തരം സമൂഹ നോമ്പ് തുറകൾ പകർന്നു നൽകുന്നതെന്നു മുനവ്വറലി തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ നാട്ടിൽ മുസ്ലിം ലീഗും ഗൾഫ് നാടുകളിൽ കെഎംസിയും മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. നിർധനരെയും പ്രയാസപ്പെടുന്നവരെയും മത,രാഷ്ട്ര ഭേദമന്യേ ചേർത്ത് പിടിക്കാൻ പുണ്യ റമദാൻ മാസത്തിൽ വിശ്വാസികൾക്കു കഴിയണമെന്നും പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ച സംഗമത്തിൽ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, അൽ റബീഹ് മെഡിക്കൽ സെന്റർ ചെയർമാൻ മുജീബ് അടാട്ടിൽ എന്നിവർ സംസാരിച്ചു. സുഹൈൽ മേലടി ഖിറാഅത് നിർവഹിച്ചു.

Read Also: ബഹ്റൈനിൽ കൊവിഡ് പ്രോട്ടോകോൾ പരിഷ്കരണം; ഇന്ന് മുതൽ പ്രാബല്യത്തിൽ

കെഎംസിസി ട്രഷറർ റസാഖ് മൂഴിക്കൽ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ്റുമാരായ ശംസുദ്ധീൻ വെള്ളികുളങ്ങര, ഗഫൂർ കൈപ്പമംഗലം, ഷാഫി പാറക്കട്ട, എ. പി. ഫൈസൽ, സലീം തളങ്കര, ടിപ്പ് ടോപ്പ് ഉസ്മാൻ സെക്രട്ടറിമാരായ ഒ കെ കാസിം, കെ. കെ. സി. മുനീർ, അസ്ലം വടകര, എം. എ. റഹ്മാൻ, ശരീഫ് വില്യപ്പള്ളി,നിസാർ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു.

Story Highlights: KMCC organized Iftar meet in Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here