Advertisement

കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

April 10, 2023
Google News 1 minute Read

കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം വിട്ടുനിന്ന് തോൽപ്പിച്ച് ഇടതുമുന്നണി. അഞ്ച് ബിജെപി അംഗങ്ങളും ഇന്ന് ഹാജരായില്ല. മുപ്പത്തിയേഴ് അംഗങ്ങൾ എത്താത്തതിനാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 32 അംഗങ്ങളാണ് യുഡിഎഫിൽ ഉള്ളത്. എന്നാൽ 28 മാത്രമാണ് ഇന്ന് ഹാജരായത്. യുഡിഎഫിൽ തന്നെ നാല് പേരുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു.

യുഡിഎഫിന് 32 പേരായിരുന്നു കഴിഞ്ഞ തവണ മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നത്. അത് 28 ആയി കുറഞ്ഞിട്ടുണ്ട്. ഒരു കോൺഗ്രസ് കൗൺസിലർ എത്തിയില്ല. ടിബിൻ ദേവസ്യ എന്ന കോൺഗ്രസ് കൗൺസിലറാണ് എത്താതിരുന്നത്. നിലവിൽ കോർപ്പറേഷൻ ഓഫീസ് സമരവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തി ടിബിൻ ദേവസ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ടിബിൻ എത്താതിരുന്നത് എന്നാണ് കോൺഗ്രസ് കൗൺസിലർമാർ പറയുന്നത്.

Story Highlights: kochi corporation udf Motion of no confidence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here