Advertisement

‘മോഹൻ ഭാഗവത് മറുപടി നൽകിയിട്ടുണ്ട്, പരിശോധിച്ചാൽ മതി’; വിചാരധാര വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറി പ്രകാശ് ജാവദേക്കർ

April 10, 2023
Google News 3 minutes Read
prakash javadekar bunch of thoughts

വിചാരധാര വിഷയത്തിൽ മറുപടി നൽകാതെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. മറുപടി മൂന്ന് വർഷം മുമ്പ് മോഹൻ ഭാഗവത് നൽകിയിട്ടുണ്ട്, പരിശോധിച്ചാൽ മതി. മോദി ഭരണത്തിൽ ക്രൈസ്തവരും മുസ്ലീങ്ങളും അരക്ഷിതരല്ല. 9 വർഷത്തെ നല്ല അനുഭവം വിലയിരുത്തണം. ബിഷപ്പുമാരെ മാത്രമല്ല തങ്ങൾ കാണുന്നത്. ഈസ്റ്റർ ദിവസം ഒരു ലക്ഷം ക്രൈസ്തവരെയാണ് ബി ജെ പി നേതാക്കൾ വീട്ടിൽ പോയി കണ്ടത്. എല്ലാവർക്കും വികസനം എന്നതാണ് മുദ്രാവാക്യം. തങ്ങൾ വന്ന് കാണുന്നതിൽ ക്രൈസ്തവർ നല്ല സന്തോഷത്തിലാണ്. നാഗാലൻ്റ് 100 ശതമാനം ക്രൈസ്തവരാണ്. അവിടേയും ബി ജെ പി ക്ക് മുന്നേറാനായെന്ന് അദ്ദേഹം ട്വൻറി ഫോറിനോട് പറഞ്ഞു.(Prakash Javadekar About bunch of thoughts)

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ കുതിച്ച് ചാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയ്ക്ക് എല്ലാ മണ്ഡലങ്ങളിലും വോട്ട് വർധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കേരള ജനത മോദി ഒറ്റത്തവണ അത്ഭുതം മാത്രമെന്ന് കരുതി. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി. എന്നിട്ടും വോട്ട് വിഹിതം വർധിപ്പിക്കാനായി. ഇപ്പോൾ എല്ലാവർക്കും അറിയാം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്. മോദി ഒരു പക്ഷഭേതവും സംസ്ഥാനങ്ങളോട് കാണിക്കുന്നില്ല. ജാതി-മത -രാഷ്ട്രീയ താൽപര്യങ്ങൾ ഇല്ലാതെയാണ് മോദി പോകുന്നത്, ഇത് കേരള ജനതയും മനസിലാക്കും. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇത് ബിജെപി ക്ക് അനുകുലമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പൂനെയിൽ ആയത് കൊണ്ട് മാത്രമാണ് അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. എല്ലാം തന്നോട് ചർച്ച ചെയ്തിരുന്നു. അനിൽ ആൻറണി അതിന് ശേഷം വന്ന് കണ്ടിരുന്നു. ബ്രഹ്മപുരം കൂടുതൽ അഴിമതി കഥകൾ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. തൻ്റെ പക്കൽ തെളിവുകൾ ഉണ്ട്. ഘട്ടം ഘട്ടമായി എല്ലാം പുറത്ത് വരും. ബ്രഹ്മപുരം – എൽ ഡി എഫ് – യു ഡി എഫ് കൂട്ട് കെട്ടാണ്. ഉപകരാർ ലഭിച്ചത് കോൺഗ്രസ് നേതാവിൻ്റെ മകനാണ്. ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന് പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു.

Read Also: കേരളത്തിൽ ബിജെപി അഞ്ച് സീറ്റ് നേടും, കമ്മ്യൂണിസ്റ്റുകാർ തകർന്ന് തരിപ്പണമാകും; പ്രകാശ് ജാവദേക്കർ

100 കണക്കിന് ബി ജെ പി പ്രവർത്തകർക്ക് ജീവൻ നൽകേണ്ടി വന്ന സ്ഥലമാണ് കേരളം. ചുരുങ്ങിയത് അഞ്ച് സീറ്റ് കേരളത്തിൽ ബിജെപിക്ക് ലഭിക്കും. സ്ഥാനാർത്ഥികൾ ആരെന്നത് കാത്തിരുന്ന് കാണാമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ വരും. അതിൽ ബിജെപിക്ക് ഒരു അത്ഭുതവുമില്ലെന്ന് ജാവദേക്കർ പറഞ്ഞു. സിപിഐഎം കേരളത്തിലും തകർന്നടിയാൽ പോകുകയാണ്. കുറ്റകൃത്യം, അഴിമതി, കള്ളക്കടത്ത് എന്നിവയൊക്കായാണ് എൽഡിഎഫ് മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights: Prakash javadekar About Vicharadhara (bunch of thoughts)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here