Advertisement

ദുബായി വീണ്ടും സ്മാര്‍ട്ട്; പെഡസ്ട്രിയന്‍ സിഗ്നലിങ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

April 11, 2023
Google News 2 minutes Read
Dubai pedestrian signals phase 2 begins

കാല്‍നടയാത്രക്കാര്‍ക്കായുളള സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നലിങ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനൊരുങ്ങി ദുബായി ആര്‍ടിഎ. കാല്‍ നടയാത്രക്കാരുടെ സുരക്ഷ ഉറക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. ദുബായിലെ 10 ഇടങ്ങളിലാണ് പുതുതായി സ്മാര്‍ട്ട് സിഗ്നലുകള്‍ സജ്ജീകരിക്കുക.(Dubai pedestrian signals phase 2 begins)

ഒന്നാം ഘട്ട സിഗ്നലിങ് വിജയകരമായതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിന് അധികൃതര്‍ തുടക്കമിട്ടിരിക്കുന്നത്. എമിറേറ്റിലെ 10 പുതിയ മേഖലകളിലാണ് സ്മാര്‍ട്ട് സിഗ്നലുകള്‍ സജ്ജീകരിക്കുക. വാഹനയാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ഉദ്ദേശത്തോടെ അത്യാധുനിക സെന്‍സറുകളുടെ സഹായത്തോടെയാണ് സിഗ്‌നലുകള്‍ നടപ്പാക്കുക.

കാല്‍നടയാത്രക്കാര്‍ റോഡു മുറിച്ച് കടക്കുന്നത് മനസ്സിലാക്കുകയും സിഗ്‌നലുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുളളവ ഉള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് സിഗ്‌നലുകളുടെ പ്രവര്‍ത്തനം നടക്കുകയെന്നും സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്‌നലുകള്‍ അവതരിപ്പിച്ചതിനുശേഷം കാല്‍നട അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഫലങ്ങള്‍ കാണിക്കുന്നതായും ആര്‍ടിഎ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അലി പറഞ്ഞു.

Read Also: സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി

പ്രായമായവര്‍ക്കും മറ്റും കൂടുതല്‍ സുരക്ഷയുറപ്പാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധ്യമാവും. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റിയാക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയാണിതെന്നും 2024 അവസാനത്തോടുകൂടി ഇത്തരം സിഗ്‌നലുകളുളള മേഖലകളുടെ എണ്ണം 28 ആയി ഉയര്‍ത്താനാണ് പദ്ധതിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Story Highlights: Dubai pedestrian signals phase 2 begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here