പ്രണയം നടിച്ച് യുവാവിനെ വാടകവീട്ടിലെത്തിച്ച് നഗ്നനാക്കി മര്‍ദിച്ച് പണം തട്ടി; അഞ്ചംഗ സംഘം പിടിയില്‍
കൊച്ചി മുളവുകാട് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് പണം തട്ടിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്. തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി ,സുഹൃത്തുക്കളായ ആഷിക്ക്, ഭാര്യ ഷഹന, മട്ടാഞ്ചേരി സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. ( Five arrested in theft case mulavukadu)
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതിയായ അഞ്ജു കാക്കനാട് പള്ളിയില്‍ വച്ചാണ് തമ്മനത്തുള്ള യുവാവിനെ പരിചയപ്പെടുന്നത്. യുവാവിനോട് പ്രണയം നടിച്ച് യുവതി ഇയാളെ പൊന്നാരിമംഗലത്തെ ഒരു വാടകവീട്ടില്‍ എത്തിച്ചു. പിന്നീട് അഞ്ചംഗസംഘം യുവാവിനെ നഗ്നനാക്കി മര്‍ദിക്കുകയും വിഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവാവിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് യുവാവ് മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Story Highlights: Five arrested in theft case mulavukadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here