പെട്രോള്‍ പമ്പ് മാനേജറില്‍ നിന്നും രണ്ടര ലക്ഷം രൂപ കവര്‍ന്നു; ഇന്‍സ്റ്റഗ്രാമിലെ ‘മീശക്കാരന്‍ വിനീതിനെതിരെ’ വീണ്ടും കേസ്

പെട്രോള്‍ പമ്പ് മാനേജറില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇന്‍സ്റ്റഗ്രാം താരം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വെള്ളല്ലൂര്‍ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്.കണിയാപുരം പെട്രോള്‍ പമ്പ് മാനേജര്‍ എസ്ബിഐയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ പണമാണ് പ്രതികള്‍ കവര്‍ന്നത്. (Theft case instagram star meeshakaran vineeth)
ഇന്‍സ്റ്റഗ്രാമില്‍ മീശക്കാരന്‍ വിനീത് എന്ന പേരില്‍ പ്രശസ്തി നേടിയ വിനീതിനെതിരെ പത്തോളം മോഷണകേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 23 നാണ് സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ പണം കവര്‍ന്നത്.
Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം ബലാത്സംഗ കേസില്‍ ഇയാള്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്തതായിരുന്നു കേസ്. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കേസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഇയാളുടെ വിഡോയോയും വലിയ രീതിയില്‍ വൈറലായിരുന്നു.
Story Highlights: Theft case instagram star meeshakaran vineeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here