Advertisement

‘ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാര്‍ കുടിയ്ക്കുന്നത്? റോഡുകള്‍ ബ്രഹ്മപുരം പോലെയായി’; വിമര്‍ശനവുമായി ഹൈക്കോടതി

April 11, 2023
Google News 2 minutes Read
High Court against Kochi pollution waste

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ കൊച്ചിയിലെ റോഡരികിലെ മാലിന്യക്കൂമ്പാരം ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് കോടതി വിമര്‍ശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യകൂമ്പാരമായി. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കൃത്യമായി നടപടി എടുക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. (High Court against Kochi pollution waste)

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച ജലസ്രോതസുകളിലെല്ലാം ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് കലക്ടര്‍ കോടതിയില്‍ അറിയിച്ചു. ഇ കോളി ബാക്ടിരിയ ഉള്ള ജലമാണോ കൊച്ചിക്കാര്‍ കുടിക്കുന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. 210-230 ടണ്‍ ജൈവമാലിന്യങ്ങള്‍ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍ കോടതിയില്‍ അറിയിച്ചത്.

Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം

ഏപ്രില്‍ നാല് മുതല്‍ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെന്ന് കോര്‍പറേഷന്‍ കോടതിയില്‍ വ്യക്തമാക്കി. മാലിന്യങ്ങള്‍ കൂടിക്കലര്‍ന്ന നിലയിലാണ് റോഡരികില്‍ തള്ളുന്നത്. ഇതാണ് പ്രധാന വെല്ലുവിളിയെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

Story Highlights: High Court against Kochi pollution waste

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here