Advertisement

‘സിദ്ധരാമയ്യ നോക്കി വച്ചിരിക്കുന്നത് ബീഫ് കഴിയ്ക്കുന്നവരുടെ വോട്ട്’; പശുക്കളുടെ കാര്യത്തില്‍ ശ്രദ്ധയേയില്ലെന്ന് ബിജെപി എംപി

April 11, 2023
Google News 3 minutes Read
Siddaramaiah only eyes votes of beef-eaters: BJP MP

പശുക്കളെ പരിപാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് യാതൊരു ശ്രദ്ധയുമില്ലെന്നും ബീഫ് കഴിയ്ക്കുന്നവരുടെ വോട്ടാണ് അദ്ദേഹം നോക്കിവച്ചിരിക്കുന്നതെന്നും ബിജെപി എം പി പ്രതാപ് സിന്‍ഹ. സിദ്ധരാമയ്യ പശുക്കളെ കശാപ്പുചെയ്യുന്നവരെയാണ് പിന്തുണയ്ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതാപ് സിന്‍ഹ കര്‍ണാടകയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മുക്ക് പാല്‍ തരുന്ന പശുക്കളെ കശാപ്പുചെയ്യുന്നവരുടെ വോട്ടുകള്‍ നേടിയെടുക്കാനാണ് സിദ്ധരാമയ്യ പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Siddaramaiah only eyes votes of beef-eaters: BJP MP Pratap Simha)

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാല്‍ പശുമാംസം കഴിയ്ക്കുന്നവരുടെ എണ്ണം കൂടുമെന്നും പ്രതാപ് സിന്‍ഹ പറയുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാന്റിനായുള്ള പാല്‍ വിതരണം വര്‍ധിപ്പിക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അമൂലില്‍ ലയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയെ അദ്ദേഹം പൂര്‍ണമായി തള്ളി. ഇതിനുള്ള യാതൊരു നീക്കങ്ങളും ബിജെപി സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് പ്രതാപ് സിംഹ പറഞ്ഞു. ജെഡിഎസും കോണ്‍ഗ്രസും നുണപ്രചാരണങ്ങളാണ് നടത്തുന്നത്. നേരത്തെ അവര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതായി നുണ പറഞ്ഞു. അതിന് ശേഷം അമൂല്‍ അടിച്ചേല്‍പ്പിക്കുന്നതായുള്ള പുതിയ നുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. കര്‍ണാടക മില്‍ക്ക് ഫെഡറേഷനെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Story Highlights: Siddaramaiah only eyes votes of beef-eaters: BJP MP Pratap Simha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here