Advertisement

എത്ര തെരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നും തോറ്റെന്നും ഓര്‍മിക്കണം, റിയാസിനോട് കെ സുരേന്ദ്രന് അസൂയ: വി ശിവന്‍കുട്ടി

April 11, 2023
Google News 3 minutes Read
V sivankutty replay to K surendran

പി എ മുഹമ്മദ് റിയാസിനെതിരെ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. അഡ്വ. പി. എ. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഓര്‍ക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. എത്ര തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നത് സുരേന്ദ്രന് പോലും ഓര്‍മ്മ കാണില്ല. എല്ലാ തെരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജനങ്ങള്‍ തിരസ്‌കരിച്ച വ്യക്തിയാണ് കെ സുരേന്ദ്രന്‍. അതുകൊണ്ടുതന്നെ കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോടുള്ളത് അസൂയ കലര്‍ന്ന വിദ്വേഷമാണ് ഉള്ളത് എന്നാണ് കരുതുന്നത്. മുഹമ്മദ് റിയാസിന് കെ സുരേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. (V sivankutty replay to K surendran statement against p a muhammed riyas)

സുരേന്ദ്രനെയും സുരേന്ദ്രന്റെ പാര്‍ട്ടിയെയും കേരളം എന്നേ തള്ളിക്കളഞ്ഞതാണെന്ന് മന്ത്രി വിമര്‍ശിച്ചു. അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതിനു മുമ്പ് ജനങ്ങളുടെ വികാരം കെ സുരേന്ദ്രന്‍ മനസിലാക്കണം. ഇത്തരം പ്രസ്താവനകളുടെയും പ്രവൃത്തികളുടെയും ഫലം കൂടിയാണ് കേരളത്തില്‍ ബിജെപിയുടെ താഴേക്കുള്ള വളര്‍ച്ചയെന്നും ശിവന്‍കുട്ടി ആഞ്ഞടിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ പാരമ്പര്യം മുഹമ്മദ് റിയാസിനുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരില്‍ ജയിലിലും പോയിട്ടുണ്ട്. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും സമരത്തില്‍ പങ്കെടുത്ത പാരമ്പര്യം കെ.സുരേന്ദ്രന് ഉണ്ടോ എന്ന് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. കുത്തിത്തിരിപ്പ് രാഷ്ട്രീയം നിര്‍ത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം

പ്രത്യേക ദിവസങ്ങളില്‍ മതന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലേക്ക് പോകേണ്ടിവന്നു എന്നത് തന്നെ ബിജെപി എത്രകണ്ട് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്നാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. വീട്ടില്‍ അതിഥികള്‍ വന്നാല്‍ സ്വീകരിച്ചിരുത്തുക എന്നത് കേരളീയരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അങ്ങിനെ ആരെങ്കിലും സ്വീകരിച്ചതിന്റെ പേരില്‍ കെ സുരേന്ദ്രനും ബിജെപിയും മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം കണ്ടാല്‍ നേമം അനുഭവത്തിന്റെ ആവര്‍ത്തനം മാത്രമേ സംഭവിക്കൂവെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Story Highlights: V sivankutty replay to K surendran statement against p a muhammed riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here