7 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 54 കാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും

7 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 54 കാരന് 10 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. ഒല്ലൂർ സെന്റ് റാഫേൽ നഗർ സ്വദേശി കുണ്ടുകുളം ജോയിയെ ആണ് കോടതി ശിക്ഷിച്ചത്.തൃശൂർ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതിയുടേതാണ് ശിക്ഷാവിധി. ( 54 year old gets 10 year imprisonment )
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒല്ലൂർ പോലീസാണ് കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തിൽ പോയ പ്രതി കോടതിയിൽ ഹാജരാകാതെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു. ഇതോടെ കോടതി ജാമ്യം റദ്ദ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് വിചാരണ പൂർത്തിയാക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പോക്‌സോ നിയമ പ്രകാരം 5 വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കുന്നതിന്നും, ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം 5 വർഷം തടവും 25,000 രൂപ പിഴ അടക്കുന്നതിന്നുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ശിക്ഷാ കാലാവധി ഒരു വർഷം കൂടി അനുഭവിക്കേണ്ടി വരും. പിഴയടക്കുന്ന പക്ഷം പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി അജയ് കുമാർ ഹാജരായി.
Story Highlights: 54 year old gets 10 year imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here