Advertisement

സിഖ് സമൂഹത്തിനെതിരായ ടിക് ടോക് വീഡിയോ; യുകെയിൽ ഇന്ത്യൻ വംശജന് തടവുശിക്ഷ

April 12, 2023
Google News 3 minutes Read
Amrik Bajwa

സമൂഹമാധ്യമങ്ങളിലൂടെ സിഖ് സമൂഹത്തെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾക്ക് ജയിൽശിക്ഷ. 68 കാരനായ ഇന്ത്യൻ വംശജൻ അംറിക് ബജ്‌വയെയാണ്(Amrik Bajwa) യുകെ കോടതി 18 മാസത്തെ തടവിന് ശിക്ഷിച്ചത്. ബജ്‌വയ്ക്ക് 240 പൗണ്ട് പിഴയും വിധിച്ചു. {Indian Origin Man Gets 18 Months In US Jail Over Tiktok Video}

തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ ബെർക്‌ഷെയറിലെ സ്ലോയിൽ നിന്നുള്ള ഇന്ത്യൻ വംശജനാണ് അംറിക് ബജ്‌വ. കഴിഞ്ഞ വർഷം ജൂലൈ 19 നാണ് സിഖ് സമൂഹത്തെ ലക്ഷ്യമിട്ട് ബജ്‌വ ടിക് ടോക്കിൽ വീഡിയോ പങ്കുവച്ചത്. യുകെയിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ മനുഷ്യാവകാശ സംഘടനയായ ‘ആന്റി കാസ്റ്റ് ഡിസ്‌ക്രിമിനേഷൻ അലയൻസ്’ (ACDA) ആണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

2003ലെ കമ്മ്യൂണിക്കേഷൻസ് ആക്ട് സെക്ഷൻ 127(1)(എ), (3) എന്നിവ പ്രകാരം ബ്രിട്ടണിലെ തേംസ് വാലി പൊലീസ് ജൂലൈ 22 ന് ബജ്‌വയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി വിധി സമൂഹത്തിനുള്ള വ്യക്തമായ സന്ദേശമാണെന്ന് പൊലീസ് അറിയിച്ചു. സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ശ്രമിക്കുന്ന ബജ്‌വയെപ്പോലുള്ളവരെ പൊലീസ് വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നൽകുന്ന ശിക്ഷയിൽ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആൻഡ്രൂ ഗ്രാന്റ് പ്രതികരിച്ചു.

Story Highlights: Indian Origin Man Gets 18 Months In US Jail Over Tiktok Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here